കണിവെള്ളരി കൃഷി തുടങ്ങി.

ആമ്പല്ലൂർ ഗ്രാമീണ വായനശാലയിൽ നിന്നും പുസ്തകം എടുക്കുന്ന വായനക്കാർക്ക് വിഷുവിന് കണിവെള്ളരി നൽകുന്നതിനായി പഴയ പഞ്ചായത്തുള്ള കളരിക്കൽ പറമ്പിൽ വാ യനശാല കണിവെള്ളരി കൃഷി തുടങ്ങി. കെ ജി മണി വെള്ളരി തൈ lനട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. വാ യനശാല പ്രസിഡന്റ്‌ സി ആർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ്‌ കെ ഹരിദാസ് പദ്ധതി വിശദീകരിച്ചു. സെക്രട്ടറി പി എം ദിവാകരൻ, ജോയിന്റ് സെക്രട്ടറി ശശിധരൻ തടത്തിൽ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ജീവൽശ്രീ പി പിള്ള, ടി ജി സോമൻ പിള്ള, വത്സ മണി, കെ എൻ സുരേഷ് എന്നിവർ പ്രസംഗിച്ചു