കണ്ടനാട് ജൂനിയർ ബേസിക്ക് സ്കൂൾ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നു വീണത് വാർഷിക അറ്റകുറ്റ പണി നടത്താത്ത പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ കൊണ്ടാണെന്ന് ആരോപിച്ച് കോൺഗ്രസ്സ് ഉദയംപേരൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽപ്രതിക്ഷേധ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

 

 

ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ 35-ാംനമ്പർ അംഗൻവാടിയും, LKG, UKG ക്ലാസുകളും നടത്തിയിരുന്ന കണ്ടനാട് ജൂനിയർ ബേസിക്ക് സ്കൂൾ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നു വീണത് വാർഷിക അറ്റകുറ്റ പണി നടത്താത്ത പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ കൊണ്ടാണെന്ന് ആരോപിച്ച് കോൺഗ്രസ്സ് ഉദയംപേരൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ടനാട് ജംഗ്ഷനിൽ പ്രതിക്ഷേധ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് ശ്രീ ടി.വി. ഗോപിദാസ് അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി ഷെറിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി രാജു. പി നായർ, സാജു പൊങ്ങലായിൽ , ജോൺ ജേക്കബ്ബ്, എം.എൽ. സുരേഷ്, ജൂബൻ ജോൺ, എം.പി. ഷൈമോൻ, KN കാർത്തികേയൻ, സി.ആർ .അഖിൽ രാജ്, KP രംഗനാഥൻ, ടി.എസ് യോഹന്നാൻ, റീന ജോർജ്, കെ.ടി.രാജേന്ദ്രൻ,ആനി അഗസ്റ്റിൻ, ബിനു ജോഷി, ബെന്നി തോമസ്, തുടങ്ങിയവർ പ്രസംഗിച്ചു.