കയര്‍ ബോര്‍ഡില്‍ മാനസിക പീഡനമെന്ന് പരാതി നല്‍കിയ ജീവനക്കാരി മരിച്ചു

 

കയര്‍ ബോര്‍ഡില്‍ മാനസിക പീഡനമെന്ന് പരാതി നല്‍കിയ ജീവനക്കാരി മരിച്ചു. ക്യാന്‍സര്‍ അതിജീവിതയായ ജോളി മധുവാണ് മരിച്ചത്. സെക്ഷന്‍ ഓഫീസറായിരുന്നു. സെറിബ്രല്‍ ഹെമിറേജ് ബാധിച്ച് അമൃത ആശുപത്രിയില്‍ ചികിത്സകയിലായിരുന്നു.

കൊച്ചി ഓഫീസ് മേധാവികള്‍ക്കെതിരെയാണ് ജോളി മധുവിന്റെ കുടുംബം പരാതി ഉന്നയിച്ചത്. വിധവയും അര്‍ബുദ ബാധിതയുമായ ജോളി മധുവിന് അവശേഷിക്കുന്നത് മൂന്നുവര്‍ഷത്തെ സര്‍വീസ് മാത്രമായിരുന്നു. ഇതിനിടയിലാണ് പ്രതികാര നടപടിയായി ആന്ധ്രയിലേക്ക് സ്ഥലം മാറ്റിയത്. രോഗിയാണെന്ന പരിഗണന പോലും നല്‍കിയില്ലെന്ന് കുടുംബം പറയുന്നു. ഇത് ഇവരെ മാനസികമായി തകര്‍ത്തിരുന്നു. അതിനു ശേഷമായിരുന്നു സെറിബ്രല്‍ ഹെമറേജ് ബാധിച്ചതായി കണ്ടെത്തിയിരുന്നു.

 

ഓഫിസിലെ തൊഴില്‍ പീഡനത്തെ പറ്റി പ്രധാനമന്ത്രിയുടെ ഓഫിസിനും രാഷ്ട്രപതിക്കും ജോളി കത്തയച്ചിരുന്നു. ഈ കത്തുകള്‍ അയച്ചതിന്റെ പേരിലും പ്രതികാര നടപടികള്‍ ഉണ്ടായെന്ന് കുടുംബം പറഞ്ഞു. ശമ്പളവും പ്രമോഷനും തടഞ്ഞുവച്ചന്നും ആക്ഷേപമുണ്ട്. വെന്റിലേറ്റര്‍ സഹായത്തോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോളിയുടെ ചികില്‍സ തുടരുന്നത്. വിഷയത്തില്‍ കയര്‍ബോര്‍ഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.