കരിയർ ഗൈഡൻസ് ക്ലാസ് നടത്തി

ആമ്പല്ലൂർ ജനത സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ :19 ന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. ഇതോടനുബന്ധിച്ചുള്ള ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് ശ്രീ ടി കെ മോഹനൻ അധ്യക്ഷനായി. എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ പി ബി രതീഷ് ഉദ്ഘാടനം ചെയ്തു പ്രശസ്ത ട്രെയിനറും കരിയർ അനലിസ്റ്റും ആയ സുധീർ പൊറ്റക്കാട് ക്ലാസ് നയിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബീനാമുകുന്ദൻ,എ പി സുഭാഷ്,ഉമാദേവി സോമൻ, ബാങ്ക് ഭരണ സമിതി അംഗങ്ങളായ എം സി ദിവാകരൻ,സി കെ രാജേന്ദ്രൻ,ഷീല സത്യൻ,മീരാ ഷാജി എന്നിവർ ആശംസകൾ അർപ്പിച്ചു ഭരണസമിതി അംഗം ഏലിയാസ് സി ജോൺ സ്വാഗതവും ബാങ്ക് സെക്രട്ടറി പി പി സീന നന്ദിയും പറഞ്ഞു