കലോത്സവത്തിലെ മിന്നും പ്രകടനം, അനുമോദനം ഏറ്റുവാങ്ങി ഇഗ്‌നെ ഷ്യസിലെ ചുണക്കുട്ടികൾ


ഈ വർഷത്തെ സ്കൂൾ കലോത്സവത്തിൽ തൃപ്പൂണിത്തുറ ഉപജില്ലയിലും എറണാകുളം റവന്യൂ ജില്ല തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് വൊക്കേഷണൽ ആൻഡ് ഹയർസെക്കന്ററി സ്കൂളിലെ കുട്ടികളെ അനുമോദിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു സംഘടിപ്പിച്ച പരിപാടിയിൽ മാനേജ്മെന്റ്, PTA, അധ്യാപകർ എന്നിവർ പങ്കെടുത്തു. ഉപജില്ലാത്തലത്തിലും, ജില്ല തലത്തിലും അറബി കലോത്സവത്തിലും മികച്ച നേട്ടം കൈവരിച്ചു. വിവിധ ഇനങ്ങളിലായി സംസ്ഥാനത്തല മത്സരങ്ങളിൽ, ഹൈ സ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ നിന്നും കുട്ടികൾ അർഹത നേടി.