
കേരള പ്രദേശ് ഗാന്ധിദർശൻ വേദി കസ്തൂർബാ ഗാന്ധി ദർശൻ വേദിയുടെ നേതൃത്വത്തിൽ കസ്തൂർബാ ഗാന്ധി അനുസ്മരണവും ഗാന്ധി സ്മൃതി സദസ്സും നടത്തി.
നിയോജകമണ്ഡലം ചെയർപേഴ്സൺ നിജി ബിജുവിന്റെ അധ്യക്ഷതയിൽ കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.ദീപ്തി മേരി വർഗീസ് ഉദ്ഘാടനം ചെയ്തു.
സ്ത്രീ ശാക്തീകരണത്തിന്റെ ഉദാത്ത മാതൃകയാണ് കസ്തൂർബാ ഗാന്ധിയെന്നും, സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ സ്ത്രീകളെ ആകർഷിക്കുന്നതിനുള്ള സാമൂഹിക അന്തരീക്ഷം രൂപപ്പെടുത്തുന്നതിൽ പ്രധാന ചാലക ശക്തിയായി പ്രവർത്തിക്കുവാൻ കസ്തൂർബാ ഗാന്ധിക്ക് സാധിച്ചിട്ടുണ്ടെന്ന് അഡ്വ. ദീപ്തി മേരി വർഗീസ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സാമൂഹിക പ്രവർത്തക ഡോ. മറിയ ഉമ്മൻ മുഖ്യ പ്രഭാഷണം നടത്തി.യുവതലമുറയെ മയക്കുമരുന്നിന്റെ പിടിയിൽ പെടാതെ ഉത്തമ പൗരന്മാരായി വളർത്തുവാൻ സ്ത്രീകൾക്ക് നിർണായക പങ്ക് വഹിക്കുവാൻ ആകുമെന്ന് ഡോ: മറിയ ഉമ്മൻ അഭിപ്രായപ്പെട്ടു.
KPGD സംസ്ഥാന സെക്രട്ടറി വി എസ് ദിലീപ് കുമാർ മാമ്പുഴക്കരി കസ്തൂർബാ ഗാന്ധി അനുസ്മരണം നടത്തി. മുൻ എം എൽ എ വി ജെ പൗലോസ് ഗാന്ധി സ്മൃതി സന്ദേശം നൽകി.
DCC ജനറൽ സെക്രട്ടറി അഡ്വ.റീസ് പുത്തവീട്ടിൽ, ജില്ലാ ചെയർമാൻ എം എം ഷാജഹാൻ, മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജോളി പി തോമസ്സ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജെറിൻ ടി ഏലിയാസ്, ബ്ലോക്ക് ചെയർമാൻ പ്രശാന്ത് പ്രഹ്ലാദ്, കസ്തൂർബാ ഗാന്ധി ജില്ലാ ചെയർപേഴ്സൺ പുഷ്കല ഷണ്മുഖൻ, എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പർ ബിനി ഷാജി, ജില്ല വൈസ് ചെയർമാൻ കെ സി തോമസ്, ജില്ല സെക്രട്ടറി ജയിംസ് കുറ്റിക്കോട്ടയിൽ, ജില്ലാ കമ്മിറ്റി അംഗം ബിജു ജോസഫ്, ബ്ലോക്ക് രക്ഷാധികാരി റെജി വീരമന, പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ബാബു, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിനി ജിജോയ്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം മഞ്ജു കൃഷ്ണൻകുട്ടി, പഞ്ചായത്ത് അംഗങ്ങളായ ജോർജ് മാണി, രതീഷ് കെ ദിവാകരൻ, മറിയാമ്മ ബെന്നി, സുജാതബാബു, മധുസൂദനൻ, കമ്മറ്റി അംഗങ്ങളായ സോദരി സുകുമാരൻ, ലാലിരവി, രഞ്ജു ബിജു, ഷിജി കിപ്സൺ എന്നിവർ സംസാരിച്ചു.
മഹാത്മാഗാന്ധിയുടെയും കസ്തൂർബാഗാന്ധിയുടെയും ഛായ ചിത്രത്തിൽ സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും നടന്നു…
ആതുരാ ശുശ്രൂഷ സേവനരംഗത്ത് പ്രവർത്തിക്കുന്നവരെയും ആശാപ്രവർത്തകരെയും ത്രിതല പഞ്ചായത്ത് വനിത പ്രതിനിധികളെയും ചടങ്ങിൽ ആദരിച്ചു.