*കാഞ്ഞിരമറ്റം ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ (കേര) ആറാമത് വാർഷിക ആഘോഷം നടത്തി…..*

കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റം ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ..(കേര) ആറാമത് വാർഷികവും… ലഹരിവിരുദ്ധ സന്ദേശ സദസ്സും…ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ആദരവും നടത്തി…. വാർഷിക ആഘോഷങ്ങൾ ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് *ശ്രീ. ബിജു തോമസ്സ്* ഉത്ഘാടനം നിർവഹിക്കുകയും..

Retd.SI OF POLICE *ശ്രീ.നിജാഫ് പി എസ്* ലഹരിവിരുദ്ധ സന്ദേശവും…ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ *ശ്രീ. എം എം ബഷീർ* ആശംസകൾ നേരുകയും ചെയ്തു.. കേര പ്രസിഡൻ്റ് *ശ്രീമതി. ശ്രീജ* അധ്യക്ഷത വഹിച്ച ചടങ്ങിൽ എക്സി.മെമ്പർ *ശ്രീ.നിഷാദ് കാഞ്ഞിരമറ്റം* സ്വാഗതം ആശംസിക്കുകയും ജോയിൻ്റ് സെക്രട്ടറി *ശ്രീ. സുജിത്* നന്ദിയും അറിയിച്ചു…വാർഷിക സമ്മേളനാനന്തരം പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും..കേര കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും …*ധ്വനി കാഞ്ഞിരമറ്റം* അവതരിപ്പിച്ച കൈകൊട്ടിക്കളിയും നടന്നു…