
കാഞ്ഞിരമറ്റം ചെത്തിക്കോട് എടമന എ യു സുനിൽ കുമാറിന് ഐ പി എസ് ലഭിച്ചു 2019 ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചിട്ടുള്ള ശ്രീ സുനിൽ കുമാറിന്പരിശീലക മികവിന് സംസ്ഥാന പോലീസ് മേധാവി നൽകുന്ന ബാഡ്ജ് ഓഫ് ഓണർ രണ്ടുപ്രാവശ്യം ലഭിച്ചിട്ടുണ്ട്. 1995 ൽ സബ് ഇൻസ്പെക്ടർ ട്രെയിനിംഗ് പൂർത്തിയാക്കി തിരുവനന്തപുരം പൂന്തുറ സ്റ്റേഷനിൽ ചാർജ്ജെടുത്തു വിവിധ ജില്ലകളിലെ സേവനത്തിന് ശേഷം 2002 ൽസർക്കിൾ ഇൻസ്പെക്ടറായി പ്രമോഷൻ ലഭിച്ചു ;ശബരിമല പമ്പ(കക്കാട് ) സ്റ്റേഷനിലാണ് ആദ്യം ജോലി ചെയ്തത്തുടർന്ന് പോലീസ് അക്കാദമി, ബ്രഹ്മപുരം സ്പെഷ്യൽ അന്വേഷണ ടീം എന്നിവയിലെ സേവനത്തിനു ശേഷം 2010 ൽ എറണാകുളം വിജിലൻസിൽ ഡിവൈഎസ്പി ആയി ചാർജ്ജെടുത്തു
പോലീസ് അക്കാദമി, കോട്ടയം CD, വയനാട് DCRB , എന്നിവിടങ്ങളിലെ സേവനത്തിന് ശേഷം പോലീസ് ട്രെയിനിംഗ് കോളേജ് വൈസ് പ്രിൻസിപ്പലായിരിക്കുമ്പോൾ 2020 ൽ ആലപ്പുഴ അഡീഷനൽ SP ആയി പ്രമോഷൻ ലഭിച്ചു വിവിധ സ്ഥലങ്ങളിലെ സേവനത്തിന് ശേഷം 2022 ൽ സൗത്ത് സോൺ ട്രാഫിക് SP ആയി ചാർജ്ജെടുത്തു. പോലീസ് അക്കാദമിയിലെ അസി:ഡയറക്ടർ പദവിയിലിരിക്കെ 2025 മെയ് 31 ന് റിട്ടയർ ചെയ്തു. 8 മാസങ്ങൾക്ക് ശേഷം വീണ്ടും പോലീസ് സേനയിൽ ചേർന്നു. ചങ്ങനാശേരി NSS കോളേജ് അസി: പ്രൊഫസർ ഡോക്ടർ കെ ശ്രീലതയാണ് ഭാര്യ അനഘ എസ്, ഹൃഷികേശ് എന്നിവർ മക്കളും ഡോക്ടർ ശരത് (അസി: പ്രൊഫസർ ചിറ്റൂർ ഗവ: കോളേജ്) മരുമകനുമാണ്