കാഞ്ഞിരമറ്റം ദാറുൽ ഇസ്ലാം മദ്രസയിൽ 2025 26 അധ്യായന വർഷത്തിലെ പ്രവേശനോത്സവം സംഘടിപ്പിച്ചു

 

കാഞ്ഞിരമറ്റം ദാറുൽ ഇസ്ലാം മദ്രസയിൽ 2025 26 അധ്യായന വർഷത്തിലെ പ്രവേശനോത്സവം സംഘടിപ്പിച്ചു. കാഞ്ഞിരമറ്റംസെൻട്രൽ പ്രാദേശിക മഹൽ പ്രസിഡൻറ് അബ്ദുല്ലത്തീഫ് സാഹിബിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കെ എം അബ്ദുൽ റഷീദ് മൗലവിയുടെ ദുആയോടുകൂടി ആരംഭിച്ചു. കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് അബ്ദുസ്സലാം സാഹിബ് യോഗം ഉദ്ഘാടനം ചെയ്തു. കാഞ്ഞിരമറ്റം ദാറുൽ ഇസ്ലാം മദ്രസ സദർ അൻസാരി മൗലവി സ്വാഗതമാശംസിക്കുകയും ജമാഅത്ത് ജനറൽ സെക്രട്ടറി ജനാബ് ശിഹാബ് കോട്ടയിൽ പ്ലസ് ടുവിന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് ദാനം നിർവഹിക്കുകയും അനുമോദന പ്രസംഗം നടത്തുകയും ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞക്ക് ശേഷം സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർമാരായ അബ്ദുൽ അസീസ് കൊച്ച് കിഴക്കേതിൽ, സൂപ്പി കളത്തിപ്പടി എന്നിവരും മദ്രസ ഉസ്താദുമാരായ അബ്ദുല്ലത്തീഫ് ദാരിമി അബ്ദുറഷീദ് മൗലവി എന്നിവരും ആശംസ പ്രസംഗങ്ങൾ നടത്തുകയും, ജാബിർ ഫൈസി നന്ദി രേഖപ്പെടുത്തുകയും ചെയ്തു