കാഞ്ഞിരമറ്റം മലേപ്പള്ളിയിൽ നടക്കുന്ന ശൈഖ്ജീ ലാനി അനുസ്മരണം ഇന്ന്

 


കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ  എല്ലാവർഷവും നടത്തിവരുന്ന ശൈഖ്ജീ ലാനി ആണ്ടുനേർച്ചയും   നസീഹത്തും ദുആ മജിലിസും  ഇന്ന് വൈകിട്ട് മഗ്‌രിബ് നിസ്കാരശേഷം  മലേപ്പള്ളിയിൽ നടക്കും.  ദുആയും നസീഹത്തും അസയ്യിദ്  ഷറഫുദ്ദീൻ സഅദി  ( മുളവൂർ തങ്ങൾ ) നിർവഹിക്കും. കാഞ്ഞിരമറ്റം പള്ളി ചീഫ് ഇമാം  കല്ലൂർ സുബൈർ ബാഖവി ഉസ്താദ് നേതൃത്വം നൽകും. സ്ത്രീകൾക്കായി പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് ഭാരവാഹികൾ അറിയിച്ചു.