*കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ഹജ്ജ് യാത്രയയപ്പും പഠന ക്ലാസും നടത്തി*

 

കാഞ്ഞിരമറ്റം പള്ളി ചീഫ് ഇമാമും അൽഫരിദിയ അറബി കോളേജ് പ്രിൻസിപ്പലും ആയ കല്ലൂർ സുബൈർ ബാഖവി പരിപാടി ഉദ്ഘാടനവും,ക്ലാസ് നയിക്കുകയും ചെയ്തു കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അബ്ദുൽസലാം ഇടവട്ടം അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഷിഹാബ് കോട്ടയിൽ സ്വാഗതമാശംസിച്ചു കാഞ്ഞിരമറ്റം പള്ളി അസിസ്റ്റന്റ് ഇമാം അൻസാരി ബാഖവിയുടെ ദുആയോടുകൂടി ആരംഭിച്ച ചടങ്ങിൽ ഈ വർഷത്തെ ഹജ്ജിന് പോകുന്ന ഹാജിമാരിൽ പള്ളിയാന്തടം പ്രാദേശിക മഹൽ ഇമാം സെയ്ദ് ബാഖവി യാത്രയയപ്പിനും ഒത്തുചേരലിനും മറുപടി പറഞ്ഞുകൊണ്ട് സംസാരിച്ചു. കാഞ്ഞിരമറ്റം പള്ളി സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർ ലത്തീഫ് വടക്കേപീടികയിൽ ,സൂപ്പി കളത്തിപ്പടി , ഡി.കെ എൽ എം മേഖല സെക്രട്ടറി റഷീദ് മൗലവി. ഹാജിയായ നവാസ് പനച്ചിക്കൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ വൈസ് പ്രസിഡണ്ടും സ്റ്റാൻഡിങ് കമ്മിറ്റി മെമ്പറുമായ അസീസ് കൊച്ചു കിഴക്കേതിൽ യോഗത്തിന് നന്ദി അറിയിച്ചു യോഗത്തിൽ ഹജ്ജിനു പോകുന്ന ഹജ്ജുമ്മമാർ കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ ട്രഷറർ നിസാർ കുന്നംകുളത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നിസാർ മേലോത്ത്, അഡ്വ .റഷീദ് കാലായിൽ ,നിജാഫ് പുത്തൻ പറമ്പിൽ പ്രാദേശിക മഹൽ ഭാരവാഹികൾ ഉസ്താദുമാർ മുത്തഅല്ലിമീങ്ങൾ മഹൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു