പ്രണയബന്ധം അവസാനിപ്പിച്ചതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പത്താംക്ലാസ് വിദ്യാർഥിയെ പ്ലസ് വിദ്യാർഥികൾ ക്രൂരമായി മർദിച്ചെന്ന് പരാതി. എറണാകുളം തൃപ്പൂണിത്തുറ ചിന്മയ സ്കൂളിലാണ് സംഭവം. സ്കൂളിലെ ശുചിമുറിയിൽ വച്ച് പത്താംക്ലാസുകാരന്റെ മൂക്കിടിച്ച് പൊട്ടിച്ചെന്നും പല്ല് അടിച്ചിളക്കിയെന്നുമാണ് പരാതി. തിങ്കളാഴ്ച്‌ച സ്കൂകൂളിൽ വച്ച് നടന്ന മർദനത്തിന്റെ വിവരം ഇന്നലെയാണ് തൃപ്പൂണിത്തുറ പൊലീസിനെ അറിയിച്ചത്.
പരാതി ലഭിച്ചതിന് പിന്നാലെ പ്ലസ്‌ടു വിദ്യാർഥികളായ അഞ്ചുപേരെ പ്രതിയാക്കി പൊലീസ് കേസ് റജിസ്‌റ്റർ ചെയ്. പത്താംക്ലാസുകാരനായ വിദ്യാർഥിയുടെ കൂട്ടുകാരിയും പ്ലസ്‌ടു വിദ്യാർഥിയുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിൽ നിന്നും പ്ലസ്‌ടു വിദ്യാർഥി പൊടുന്നനെ പിൻമാറി. ഇതിൻ്റെ കാരണം തിരക്കി പെൺകുട്ടിയുടെ കൂട്ടുകാരനായപത്താംക്ലാസുകാരൻ എത്തിയതാണ് തർക്കത്തിൽ കലാശിച്ചത്.
നിനക്കെന്നെ തല്ലണോടാ’ എന്നാക്രോശിച്ചായിരുന്നു മർദനമെന്ന് പരുക്കേറ്റ വിദ്യാർഥി പറയുന്നു. പിന്നാലെ മറ്റുള്ളവരും വിദ്യാർഥിയെ മർദിച്ച് അവശനാക്കുകയായിരുന്നു. സ്‌കൂളിൽ വച്ച് കുട്ടിക്ക് മർദനമേറ്റ വിവരം സ്‌കൂൾ അധികൃതരും ആശുപത്രി അധികൃതരും മറച്ചുവച്ചതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവമുണ്ടായി രണ്ട് മണിക്കൂറിന് ശേഷമാണ് വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.