കാഞ്ഞിരമറ്റം 1920-ാം നമ്പർ എൻ.എസ്.എസ്. കരയോഗം കുടുംബ സംഗമം നടത്തി.
കാഞ്ഞിരമറ്റം 1920-ാം നമ്പർ എൻ.എസ്.എസ്. കരയോഗം കുടുംബ സംഗമം നടത്തി..കൂട്ടേക്കാവ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ കൊച്ചി കണയന്നൂർ താലൂക്ക് എൻ.എസ് എസ് യൂണിയൻ പ്രസിഡൻ്റ് ഡോ. എൻ സി ഉണ്ണിക്കൃഷ്ണൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഇ.പി. ദിലീപിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ്.പി. രമേശൻ നായർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി എം.കെ മോഹൻ കുമാർ,പി.രാജൻ , സി ആർ ശങ്കരൻകുട്ടി, ചന്ദ്രലേഖ, കലാ നാരായണൻ കുട്ടി, വേണുഗോപാൽ പാണാറ്റിൽ, ഉണ്ണികൃഷ്ണൻ, ജയശ്രീ സോമൻ, എം.കെ സോമശേഖരൻ കലാരത്നകുമാർ, എം.കെ നാരായണൻ എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനദാനം നടത്തി