കാഞ്ഞിരമറ്റത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു മരണം
കാഞ്ഞിരമറ്റം പുതിയ പഞ്ചായത്തിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു മരണം. മനു, റമീസ് എന്നിവരാണ് മരണപ്പെട്ടത്, ഇരുവരും ഒരേ ബൈക്കിൽ യാത്ര ചെയ്തവരാണ് .അമ്പിട്ടംപറമ്പിൽ നാസർ മകൻ റമീസ് (24), ഇടമ്പാടത്ത് സുനിൽ മകൻ മനു( 23) എന്നിവരാണ് മരിച്ചത് . മറ്റൊരു ബൈക്കിൽ അപകടത്തിൽ അലൻ സോജൻ (21) ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ ചികിത്സയിൽ. രാത്രി 8
മണിയോടെയാണ് അപകടം.