കാഞ്ഞിരമറ്റത്ത് യു.ഡി.എഫ്. രാപ്പകൽ സമരം ആരംഭിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതിലും, ദളിത് വിഭാഗങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതിലും, ലഹരി വ്യാപനം തടയുന്നതിൽ പരാജയപ്പെട്ട സർക്കാരിൻ്റെ ജനദ്രോഹ നടപടിക്കും എതിരെ ആമ്പല്ലൂർ മണ്ഡലം യു.ഡി.എഫ്. കാഞ്ഞിരമറ്റത്ത് നടത്തി വരുന്ന രാപ്പകൽ സമരം മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എം.അബ്ദുൾ മജീദ് ഉൽഘാടനം ചെയ്തു.സി.ആർ.ദിലീപ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ യു.ഡി.എഫ് നേതാക്കളായ ആർ.ഹരി, കെ.ജെ.ജോസഫ്, കെ.എസ്.രാധാകൃഷ്ണൻ ,ബിജു തോമസ്, എം.എം.ബഷീർ, സോജൻ ജോസഫ് എന്നിവർ സംബന്ധിച്ചു.