.
കാഞ്ഞിരമറ്റത്ത് വഴിയോര വിശ്രമകേന്ദ്രം ഉൽഘാടനം ചെയ്തു.ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഉൽഘാടനം നിർവഹിച്ചു. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി മാധവൻ, ജില്ലാ പഞ്ചായത്തംഗം കെ.വി.അനിതാ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദുസജീവ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീപത്മാകരൻ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ബിനു പുത്തേ ത്ത് മ്യാലിൽ, എം.എം.ബഷീർ, ജലജ മണിയപ്പൻ, കീച്ചേരി സഹകരണ ബാങ്ക് പ്രസിഡണ്ട് ആർ.ഹരി, കില ഫെസിലിറ്റേറ്റർ കെ.എ.മുകുന്ദൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.എസ്.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.