കാരിക്കോട് ഗവൺമെൻറ് യുപി സ്കൂളിലെ കുട്ടികൾക്കുള്ള സ്പോർട്സ് വെയറുകൾ ഓണസമ്മാനമായി മുളന്തുരുത്തി വൈഎംസിഎ സമർപ്പിച്ചു
മുളന്തുരുത്തി: കാരിക്കോട് ഗവൺമെൻറ് യുപി സ്കൂളിലെ കുട്ടികൾക്കുള്ള സ്പോർട്സ് വെയറുകൾ (ടീഷർട്ടും,ട്രൗസർ , പാൻ്റ്സ്സ് ) ഓണസമ്മാനമായി മുളന്തുരുത്തി വൈഎംസിഎ സമർപ്പിച്ചു. ചടങ്ങ് ഔപചാരികമായി മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ജോർജ് മാണി പട്ടഞ്ചേരി നിർവഹിച്ചു. ചടങ്ങിൽ ആരോഗ്യകാര്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലതികാ അനിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി ബിനീ ഷാജി, പഞ്ചായത്ത് മെമ്പർമ്മാരായ ശ്രീ രഞ്ജി കുര്യൻ കൊള്ളിനാൽ, ശ്രീ ലിജോ ജോർജ്, കാരിക്കോട് യുപി സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു കുര്യാക്കോസ് ,വൈ എം സി എ , പ്രസിഡൻറ് ശ്രീ ബിജു എം മ്യാലിൽ , ട്രഷറർ ശ്രീ ജോൺ ജോയ്, പേട്രൺമ്മാരായ വെരി റവറന്റ് ഫാദർ സ്ലീബാ കാട്ടുമങ്ങാട്ട്, ശ്രീ ജോണി പി തോമസ്, ശ്രീ കെ വി പോൾ, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
കാരിക്കോട് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സ്പോർട്സ് യൂണിഫോം നൽകുന്ന 75000 രൂപയോളം ചെലവ് വരുന്ന ഈ പദ്ധതി പരിപൂർണ്ണമായും വൈഎംസിഎ ആണ് നടപ്പിലാക്കിയത്. കുട്ടികൾക്ക് ചടങ്ങിൽ മധുരപലഹാരങ്ങളും വിതരണം ചെയ്തു.
കഴിഞ്ഞവർഷം കാരിക്കോട് സ്കൂളിൽ 55,000 രൂപ മുതൽമുടക്കിൽ 100 ലിറ്റർ കപ്പാസിറ്റി ഉള്ള കുടിവെള്ള ഫിൽട്രേഷൻ പ്ലാൻറ് സ്ഥാപിച്ചു നൽകിയിരുന്നു .