കീച്ചേരി ആരോഗ്യ കേന്ദ്രത്തെ സി.എച്ച്.സി ആയി നിലനിർത്തണം; എംഎൽഎ അനൂപ് ജേക്കബ്.


കീച്ചേരി ബ്ലോക്ക് സി.എച്ച്.സി-യായി നിലനിർത്താനും FHC-യായി ഉയർത്താനും വേണ്ടി സർക്കാരിലേക്ക് ശുപാർശ ചെയ്യാൻ അനൂപ് ജേക്കബ് എം.എൽ.എ- യുടെ അദ്ധ്യക്ഷതയിൽ കൂടിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിൽ തീരുമാനിച്ചു, അടിസ്ഥാന സൗകര്യങ്ങൾ ഉള്ളതും, ആശുപത്രിയുടെ സേവനത്തിനായി ഡോക്‌ടർമാരുടേയും പാരാ മെഡിക്കൽ സ്റ്റാഫിൻ്റെയും ഹെൽത്ത് സൂപ്പർ വൈസർമാരുടേയും ലഭ്യത ഉള്ളതും, ഭാവി വികസനത്തിന് സാധ്യമായ സ്ഥല സൗകര്യവും ഉള്ളതിന്റെ അടിസ്ഥാനത്തിൽ ബ്ലോക്ക് CHC-യായി കീച്ചേരിയെ നില നിർത്തണമെന്നുള്ള ആവശ്യം എം.എൽ.എ ഉന്നയിച്ചത്, കോട്ടയം ജില്ലയിൽ നിന്നും ഉൾപ്പെടെയുള്ള അനവധി രോഗികൾ എത്തിച്ചേരുന്ന ആശുപത്രിയും കീച്ചേരി ആരോഗ്യ കേന്ദ്രമാണ്, കീച്ചേരി ബ്ലോക്കിനെ പൂത്തോട്ട ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട്ഉള്ള നടപടി എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടത്തിൻ്റെ അടിസ്ഥാനത്തിൽ താത്ക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്, ഈ നടപടി അടിയന്തിരമായി പിൻവലിച്ച് കീച്ചേരി ബ്ലോക്ക് സി.എച്ച്.സി-യായി നിലനിർത്താനുള്ള തീരുമാനം ഉണ്ടാകണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിജു തോമസ്, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ, മുളന്തുരുത്തി ബി.ഡി.ഒ, കീച്ചേരി മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.