കീച്ചേരി ആശുപത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഡിഎംഒ ഓഫീസിൽ ധർണ്ണ നടത്തി
കാഞ്ഞിരമറ്റം കീച്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ മദർ സിഎച്ച്സി പദവി റദ്ദ് ചെയ്‌തതിൽ പ്രതിഷേധിച്ചു കീച്ചേരി ആശുപത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് ഡിഎംഒ ഓഫി സിനു മുന്നിൽ ബഹുജന ധർണ നടത്തി . മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ.കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു . സമരസമിതി ചെയർമാൻ പി.ജെ.ജോർജ് അധ്യക്ഷത വഹിച്ചു. കാറുകളിലും ബസ്സുകളിലും ഇരുചക്രവാഹനങ്ങളിലുമായി അനവധി ആളുകളാണ് ഡിഎംഒ ഓഫീസിൽ ധർണ്ണയ്ക്ക് എത്തി ചേർന്നത്. DMO office ധർണക്കു ശേഷം DMO ഓഫീസിൽ എത്തി ആശുപത്രി സംരക്ഷണ സമിതി പ്രവർത്തകർ നിവേദനം നൽകി. രാഷ്ട്രീയ സാമുദായിക പ്രവർത്തകരോടൊപ്പം അനവധി ആളുകൾ പങ്കെടുത്തു