എറണാകുളം :-എസ്.എസ്.എൽ .സി , പ്ലസ് ടു , ഫ്രൊഫഷണൽ കോഴ്സുകൾ എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥി പ്രതിഭകൾക്കുള്ള കീച്ചേരി സർവീസ് സഹകരണബാങ്ക് നൽകി വരുന്ന എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു.
കീച്ചേരി ഹോളി ഫാമിലി ചർച്ച് പാരീഷ് ഹാളിൽ നടന്ന അവാർഡുവിതരണ ചടങ്ങുകൾ അഡ്വ കെ ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് ആർ. ഹരി അധ്യഷത വഹിച്ചു.സാജൻ ഇടമ്പാടം സ്വാഗതം ആശംസിച്ചു.
സംസ്ഥാനത്തെ മികച്ചപി.ടി.എ.യ്ക്കുള്ള രവീന്ദ്രനാഥടാഗോർ പീസ് ഓർഗനൈസേഷൻ അവാർഡ് കരസ്ഥമാക്കിയ കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ.യ്ക്കുള്ള ഉപഹാരം പി.ടി.എ.പ്രസിഡന്റ് കെ.എ റഫീഖ്, പ്രധാനാധ്യാപകരായ സിമി സേറ മാത്യു, റബീന ജോർജ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പത്മാകരൻ, ബാങ്ക് ഭരണ സമിതി അംഗങ്ങളായ ബിനു പുത്തേത്തു മ്യാലിൽ ,സാജൻ എടമ്പാടം, കെ.പി. മുകുന്ദൻ , സജി കരുണാകരൻ, കെ.ജെ. തങ്കച്ചൻ ,ശ്രീജിത് കെ.ബി., റംലത്ത് നിയാസ്, ബിനു ചാക്കോ , ശിവദാസ് പുതുവാമന, ബാങ്ക് സെക്രട്ടറി സുമി സുകുമാരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. PTA വൈസ് പ്രസിഡന്റ് സുധ സുഗുണൻ, മെമ്പർമാരായ റെജുല, റംലത്ത്, മിനി ജോയി, സൂപി എന്നിവർ സന്നിഹിതരായിരുന്നു.