കീച്ചേരി സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പ് നവംബർ മൂന്നിന് 


വിമതർ അടക്കം 48 സ്ഥാനാർഥികൾ

തിരഞ്ഞെടുക്കപ്പെടേണ്ടത് 13 പേരെ


 

 

കീച്ചേരി : ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ സർവീസ് സഹകരണ ബാങ്കായ കീച്ചേരി സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പ് നവംബർ മൂന്നിന്. ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ ഏതാണ്ട്  പത്തു വാർഡുകളിലായി  നിലകൊള്ളുന്ന പന്ത്രണ്ടായിരത്തോളം അംഗങ്ങളുള്ള എറണാകുളം ജില്ലയിലെ മുൻനിര ബാങ്കുകളിൽ ഒന്നാണ് കീച്ചേരി സർവീസ് സഹകരണ ബാങ്ക്. മൂന്ന് ബ്രാഞ്ചുകളും ഒരു ഹെഡ് ഓഫീസും   ബാങ്കിനുള്ളത്.  ആമ്പല്ലൂർ പഞ്ചായത്തിന്റെ കാർഷിക സാമ്പത്തിക മേഖലകളിൽ  പ്രധാന പങ്കു വഹിക്കുന്ന ഒരു ബാങ്കുകളിൽ കീച്ചേരി സർവീസ് സഹകരണ ബാങ്ക്.  ഇത്തവണ തിരഞ്ഞെടുപ്പിൽ  48 പേരാണ് മത്സരിക്കുന്നത്. ഇതിൽ നിന്നും കണ്ടെത്തേണ്ടത് 13 ഭരണസമിതി അംഗങ്ങളെ. ജനറൽ വിഭാഗം , പട്ടികജാതി വിഭാഗം,  വനിതാ സംവരണം,നിക്ഷേപ സംവരണം, ജനൽ വിഭാഗം 40 വയസ്സിൽ താഴെ, വനിതാ സംവരണം 40 വയസ്സിൽ താഴെ, തുടങ്ങിയ ക്യാറ്റഗറിയിലായി 13 പേരെ തിരഞ്ഞെടുക്കുന്നത്.  മുൻകാലങ്ങളെ അപേക്ഷിച്ച് വിമത സ്ഥാനാർത്ഥികളുടെ എണ്ണം ഇത്തവണ വർദ്ധിച്ചിരിക്കുകയാണ്.   നവംബർ മൂന്നിന് അരയൻകാവ് ഗവൺമെന്റ് എൽ പി സ്കൂളിൽ വെച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.