തോട്ടറ എൻഎസ്എസ് കരയോഗം കുടുംബസംഗമം2024 എൻഎസ്എസ് കരയോഗ മന്ദിരത്തിൽ വച്ച് നടത്തി. കൊച്ചി- കണയന്നൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ പ്രസിഡണ്ട് ഡോ.എൻ സി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി. ആർ ഗോവിന്ദൻ അധ്യക്ഷത വഹിച്ചു .കൊച്ചി കണയന്നൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ വൈസ് പ്രസിഡണ്ട് രമേശൻ നായർ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീ പദ്മാകരൻ 24)o വാർഡ് മെമ്പർ രാജൻ പാണാറ്റിൽ , യൂണിയൻ പ്രതിനിധി കെ എസ് ബാബു, സെക്രട്ടറി ജയകൃഷ്ണൻ, വൈസ് പ്രസിഡണ്ട് രാജീവ് കെ.എസ്, ജോയിൻ്റ് സെക്രട്ടറി ശശികല സുധാകരൻ രാമകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു . പ്ലസ് ടു എസ്എസ്എൽസി ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ ദേവനന്ദ ജയൻ, അശ്വിത രാജ്, ഋഷികേശ് എം വി, ശ്രേയ സജിത് ,അഭിനവ് ഗിരീഷ് ഗോകുൽ ഗോപകുമാർ കൃഷ്ണപ്രിയ എ നായർ, സിത്താര എസ്, എന്നിവരെ അനുമോദിച്ചു . അംഗങ്ങളുടെ കായിക മത്സരങ്ങളും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു
♡
Leave a comment