*.*
അരയൻകാവ് : നഗരവത്കരണത്തിന്റെ ഈ കാലഘട്ടത്തിൽ അയൽവാസികൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രദേശത്തെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ഒന്നിച്ചു പ്രവർത്തിക്കുന്നതിനും റസിഡൻസ് അസോസിയേഷനുകളുടെ പങ്ക് വളരെ പ്രധാനമാണെന്ന് അഡ്വ. അനൂബ് ജേക്കബ് എം.എൽ.എ. പറഞ്ഞു.
കുന്നംകുളം റസിഡൻസ് അസോസിയേഷൻ വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസോസിയേഷൻ പ്രസിഡന്റ് കെ.എം. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു.
കുന്നംകുളം – ഒലിപ്പുറം ലിങ്ക് റോഡ് യാഥാർത്ഥ്യമാക്കണമെന്നതടക്കമുള്ള അസോസിയേഷൻ ഉന്നയിച്ച ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നതിന് താൻ പരിശ്രമിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
അസോസിയേഷൻ മുന്നോട്ട് വെച്ച ലിങ്ക് റോഡ് നിർമ്മാണം പ്രദേശവാസികളുടെ ദൈനംദിന ജീവിതം എളുപ്പമാക്കുമെന്നും രണ്ട് പഞ്ചായത്തുകളിലെ അനേകം ആളുകൾക്ക് ഏറെ പ്രയോജനപ്രഥമാകുമെന്നും
അസോസിയേഷൻ നിവേദനത്തിലൂടെ വ്യക്തമാക്കി.
മോട്ടിവേഷൻ ക്ലാസിന്
പോലീസ് ട്രൈനർ അജയൻ. കെ പി നേതൃത്വം നൽകി.
പി.കെ. നസീർ, ഷൗക്കത്ത് എ, ബഷീർ കെ.എം. ചന്ദ്രമോഹൻ. വിനിൽകുമാർ.ഗോവിന്ദൻ. പ്രമോദ്. സൗമ്യ അനീഷ്
തുടങ്ങിയവർ പ്രസംഗിച്ചു.