കുറച്ചു ഉപ്പുവെള്ളം ചേർത്ത് കോൺഗ്രീറ്റ് എടുക്കട്ടെ


 

കാഞ്ഞിരമറ്റം പുത്തൻകാവ് റോഡ് കഴിഞ്ഞ കുറെ ദിവസമായി  റോഡ് പണി നടക്കുന്നതിനാൽ അടച്ചിരിക്കുകയാണ്. ഈ റോഡിൽ കുറെ ഭാഗം കോൺക്രീറ്റ് കട്ടകൾ വിരിച്ചും ബാക്കിയുള്ള ഭാഗം ടാറിങ് ചെയ്താണ്  പദ്ധതി പൂർത്തിയാക്കുന്നത്. കോൺക്രീറ്റ് കട്ടകൾ വിരിച്ചതിന്റെ അരികുകളിൽ കോൺക്രീറ്റ്  ചേർത്ത്  ഉറപ്പിച്ചാണ് ഇവിടെ വർക്കുകൾ നടന്നുകൊണ്ടിരിക്കുന്നത്. ഈ കോൺക്രീറ്റ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന വെള്ളം  മില്ലുകൾ തോട്ടിലെ ഉപ്പുവെള്ളമാണ് ഉപയോഗിക്കുന്നത്. നിലവിൽ വേമ്പനാട്ട് കായലിലെ  തണ്ണീർമുക്കം ബണ്ട് തുറന്നിട്ടത് മൂലം ഉപ്പുവെള്ള മാണ് ഈ കായലിൽ ഉള്ളത്.  റോഡ് പണിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ എംഎൽഎയും ഉദ്യോഗസ്ഥരുടെയും പ്രത്യേക ശ്രദ്ധ വേണമെന്ന് പരിസരവാസികളും  പൊതുജനങ്ങളും ആവശ്യപ്പെടുന്നു.