
കുലയറ്റിക്കര ഗ്രാമീണ വായനശാലക്ക് ജില്ലാ പഞ്ചായത്തിൽ അനുവദിച്ച 5 ലക്ഷം രൂപ നൽകി നവീകരികരിച്ച റീഡിങ്ങ് റൂമിന്റെയും ഈ – വായനശാല ആകുന്നതിന്റെ ഭാഗമായി നൽകിയ ലാപ്ടോപിന്റെയും പഞ്ചായത്ത് നൽകിയ LCD പ്രൊജക്ടറിന്റെയും ഉത്ഘാടനം ബഹുമാന്യയായ ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി കെ വി അനിത ടീച്ചർ നിർവഹിച്ചു.വായനശാലയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഏ പി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു.വായനശാല പ്രസഡന്റ് കൃഷ്ണദാസ് സ്വാഗതം ആശംസിച്ചു.വാർഡ് മെമ്പർ ജയന്തി റാവുരാജ് മുഖ്യ പ്രഭാഷണം നടത്തി. ആശംസകൾ അറിയിച്ചു കൊണ്ട് വായനശാല നേതൃ സമിതി കൺവീനർ എം കെ സുരേന്ദ്രൻ, മുൻ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി കെ മോഹനൻ എന്നിവർ സംസാരിച്ചു.അമ്പാടി സുനി നന്ദി രേഖപെടുത്തി.