ആമ്പലൂർ പഞ്ചായത്തിൽ -7.8 വാർഡുകളിലെ 200 ഓളം കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കുലയറ്റിക്കര പ്രാദേശിക കുടിവെള്ള പദ്ധതി ഇന്ന് തകർച്ചയുടെ വക്കിലാണ്. എല്ലാവർഷവും കുളം വൃത്തിയാക്കലും, മറ്റു പ്രവർത്തികളും ചെയ്തു വന്നിരുന്നതാണ്. എന്നാൽ കഴിഞ്ഞ അഞ്ചു വർഷമായി കുളം റീചാർജ് ചെയ്യുകയോ,മറ്റു അനുബന്ധ പ്രവർത്തികളോ ചെയ്യുന്ന സ്ഥിതിയും ഇല്ല. അതുകൊണ്ടുതന്നെ കുളത്തിൽ മാലിന്യവും എണ്ണപ്പായലും കാരണം വെള്ളം ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. നെറ്റും സുരക്ഷാവേലി യും ജീർണിച്ച നിലയിലാണ്. ടാങ്കിന്റെ അവസ്ഥയും വ്യത്യസ്തമല്ല ഫിൽറ്റർ സംവിധാനം സ്ഥാപിച്ചെങ്കിലും പ്രവർത്തനക്ഷമമല്ല. അടിയന്തരമായി പരിഹാരം ഉണ്ടാകണമെന്നും. പഞ്ചായത്തിന്റെയും വാർഡ് മെമ്പറുടെയും അനാസ്ഥ അവസാനിപ്പിച്ച് ശാശ്വത പരിഹാരം കാണണമെന്ന് ഡിവൈഎഫ്ഐ കുലയറ്റിക്കര യൂണിറ്റ് പ്രസ്താവനയിലുടെ ആവശ്യപ്പെടുന്നു….