ആമ്പല്ലുർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന കുലയറ്റിക്കര പ്രാദേശിക കുടിവെള്ള പദ്ധതി കേരള വാട്ടർ അതോറിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ‘ഈ കുടിവെള്ള പദ്ധതിയിൽ നിന്നും വെള്ളം പമ്പു ചെയ്താണ് കുലയറ്റിക്കര പ്രദേശത്തുള്ളവർക്ക് വെള്ളമെത്തിക്കുന്നത് ‘ഈ ജലത്രോതസ് ശുചീകരിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മറ്റി തീരുമാനം വാട്ടർ അതോറിറ്റിക്ക് കത്ത് നൽകിയിരുന്നു. നാളിതുവരെയായിട്ടും നടപടിയില്ല. വാട്ടർ അതോറിറ്റിയുടെ അലംഭാവം അവസാനിപ്പിച്ച് ഇക്കാര്യത്തിൽ അടിയന്തിര നടപടി വേണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ആവശ്യപ്പെട്ടു. ഈ കുടിവെള്ള പദ്ധതിക്കെതിരെ സമര പ്രഖ്യാപനങ്ങൾ നടത്തുന്നവർ വാട്ടർ അതോറിറ്റിക്കെതിരെയാണ് സമരം നടത്തേണ്ടത് ‘പഞ്ചായത്ത് ഒരു അലംഭാവവും കാട്ടിയിട്ടില്ല.