ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് കൂട്ടം റസിഡൻസ് അസോസിയേഷന്റെ മൂന്നാമത് വാർഷിക പൊതുയോഗം ഗ്രാമപഞ്ചായത്ത് അംഗവും രക്ഷാധികാരിയുമായ രാജൻ പാണാറ്റിലിന്റെ അധ്യക്ഷതയിൽ നടന്നു. എഡ്രാക് ആമ്പല്ലൂർ മേഖല വൈസ് പ്രസിഡന്റ് പ്രശാന്ത് പ്രഹ്ളാദ് മുഖ്യ സന്ദേശവും വാർഷിക തെരഞ്ഞെടുപ്പും നടത്തി.
സെക്രട്ടറി ജിതേഷ് പി ജി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. 2023 – 24 ലെ വരവ് ചെലവ് കണക്കുകൾ ട്രഷറർ ഷിൻസ് കോട്ടയിൽ അവതരിപ്പിക്കുകയും യോഗം ഐക്യകണ്ഠേന പാസാക്കുകയും ചെയ്തു.
തുടർന്ന് നടന്ന ചർച്ചയിൽ ഏവരും സജീവമായി പങ്കെടുത്തു. പാനൽ തെരഞ്ഞെടുപ്പിലൂടെ പുതിയ ഭരണസമിതിയെ ചുമതലപ്പെടുത്തി.
*കബീർ വി കെ* (പ്രസിഡന്റ് )
*രാജേഷ് എൽ പി* ( വൈ. പ്രസിഡന്റ് )
*ജബ്ന ഷിഹാബ്* ( സെക്രട്ടറി)
*കെ റ്റി ജെയിംസ് ( ജോ. സെക്രട്ടറി)
സുധീർ കെ ബി ( ട്രഷറർ )
റംലത്ത് നിയാസ്* ( മേഖല പ്രതിനിധി) _എന്നിവരെ ഭാരവാഹികളായി 16 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു…
കാശ്മീരിൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് കൂട്ടം റെസിഡൻസ് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി…🙏