കെ.എം. അച്യുതൻ നമ്പൂതിരി ഗു രുവായൂർ മേൽശാന്തി

 

ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി മലപ്പുറം മുതൂർ കവപമാ റ ത്ത് മനയിൽ കെ.എം. അച്യുതൻ നമ്പൂതിരി യെ (58) തെരഞ്ഞെടുത്തു. ക്ഷേത്രം തന്ത്രി പി. സി. ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യ ത്തിൽ നടത്തിയ നറുക്കെടുപ്പിലാണ് കെ.എം. അച്യുതൻ നമ്പൂതിരിയെ തെരഞ്ഞെടുത്തത്.

 

നിലവിലെ മേൽശാന്തി പുതുമന ശ്രീജിത്ത് ന മ്പൂതിരിയാണ് നറുക്കെടുത്തത്. ഏപ്രിൽ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കാണ് കെ. എം. അച്യുതൻ നമ്പൂതിരിയുടെ കാലാവധി.

 

കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 51 പേരിൽ 44 പേർ ഹാജരായി. ഇവരിൽ നിന്നും യോഗ്യത നേടിയ 38 പേരിൽനിന്നാണ് പുതിയ മേൽശാ ന്തിയായി കെ.എം. അച്യുതൻ നമ്പൂതിരിയെ തെരഞ്ഞെടുത്തത്