കെ എസ് എസ് പി എ ആമ്പല്ലൂർ മണ്ഡലം സമ്മേളനം
കാഞ്ഞിരമറ്റം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ വാർഷിക സമ്മേളനം കാഞ്ഞിരമറ്റം കൊളുത്താക്കോട്ടിൽ ഓഡിറ്റോറിയത്തിൽ വച്ച് മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീ ആർ ഹരി ഉദ്ഘാടനം ചെയ്തു. പെൻഷൻ പരിഷ്കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും തടഞ്ഞു വച്ച സർക്കാർ നടപടിക്കെതിരെ യോഗം പ്രതിഷേധം രേഖപ്പെടുത്തി.ടി കെ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ എസ് എസ് പി എ സംസ്ഥാന സെക്രട്ടറി ജോർജ് പി എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി ആർ ദിലീപ് കുമാർ സാഹിത്യ പ്രതിഭകളെ ആദരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം തോമസ് മല്ലിപ്പുറം നവാഗതരെ സ്വീകരിച്ചു.
എൻ പി രാജീവ്, പ്രൊഫസ്സർ കെ.ചന്ദ്രശേഖരപിള്ള, ബേബി തോമസ്, ഇ സി ജോർജ്, ടി ജി കുട്ടപ്പൻ, ജീവൽശ്രീ പി പിള്ള,രാജൻ പാണാറ്റിൽ, വി എസ് സുരേഷ്, ടി ജെ ജോസഫ്, വത്സ എം കെ, ജോസഫ് വര്ഗീസ്, സലാം കാടാപുറം എന്നിവർ പ്രസംഗിച്ചു.എം എൻ രാമകൃഷ്ണപണിക്കർ വരണാധികാരിയായി നടത്തിയ തെരഞ്ഞെടുപ്പിൽ വി എസ് സുരേഷ് (പ്രസിഡന്റ് ), നിജാഫ് പി എസ് (സെക്രട്ടറി ), സി ആർ രാധാകൃഷ്ണൻ (ഖജാൻജി ), വത്സ നങ്ങേത്ത്, നാദിറ കെ എ (വനിതാഫോറം )കമ