കെ.എൻ.എം ദഅവ കാമ്പയിന് തുടക്കമായി.
കാഞ്ഞിരമറ്റം: അന്ധവിശ്വാസത്തിനും, അനാചാരങ്ങൾക്കുമെതിരേ കെ.എൻ എം മർക്കസുദ്ദഅവ സംസ്ഥാന സമിതി പ്രഖ്യാപിച്ചിട്ടുള്ള “കാലം തേടുന്ന ഇസ്ലാഹ്” ദഅവ കാമ്പയിന്റെ എറണാകുളം മണ്ഡല തല പ്രചാരണത്തിന് തുടക്കമായി.
കാഞ്ഞിരമറ്റം ശബാബ് നഗറിൽ നടന്ന പരിപാടി കെ.എൻ. എം സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എം. ബഷീർ മദനി ഉദ്ഘാടനം ചെയ്തു. എറണാകുളം മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല നെട്ടൂർ അധ്യക്ഷതവഹിച്ചു. കേരള ജം ഇയ്യത്തുൽ ഉലമാ ദക്ഷിണ കേരള ജനറൽ സെക്രട്ടറി വി.മുഹമ്മദ് സുല്ലമി മുഖ്യ പ്രഭാഷണം നടത്തി. എറണാകുളം ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുൽ സലാം ഇസ്ലാഹി ഇസ്ലാഹി പ്രസ്ഥാനം പിന്നിട്ട വഴികൾ എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. എറണാകുളം മണ്ഡലം സെക്രട്ടറി പി.എ. മുഹമ്മദ് കാക്കനാട് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡുകൾ നൽകി.
കെ.എ. ഫഹ്റുദ്ദീൻ, പി.പി.ഹസ്സൻ, എം.എം. നാസർ, ടി.എ അൻവർ മറിയം ഖാത്തുൻ എം. എം. ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.