വെള്ളൂർ : കേരള പേപ്പർ പ്രോഡക്ട്സിലെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഗേറ്റിൽ നടത്തിയ പ്രതിഷേധ യോഗം സി ഐ ടി യു ജില്ലാ പ്രസിഡൻ്റ് അഡ്വ : റെജി സഖറിയ ഉദ്ഘാടനം ചെയ്തു.
കെ പി പി എൽ തൊഴിലാളികളുടെ സ്ഥിര നിയമനവും, അർഹതപ്പെട്ട ആനുകൂല്യങ്ങളും, റിട്ടയർമെന്റ് ആനുകൂല്യങ്ങളുടെ കുടിശികയും നൽകണമെന്നും കമ്പനിയിൽ നല്ലൊരു മാനേജ്മെന്റ്റ് സംവിധാനം നിലവിൽ വരണം എന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ സമരം. തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഇനിയും തീരുമാനം ആവുന്നില്ല എങ്കിൽ തുടർ പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്ന് സമര സമിതി അറിയിച്ചു
സമരസമിതി കൺവീനർ ടി.ബി മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അജിത് കുമാർ സ്വാഗതം ആശംസിച്ചു .വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ ആയ തോമസ് കല്ലാടൻ, എം വി മനോജ്, സി ജെ ജോസഫ്, പി. വി പ്രസാദ്, കെ എസ് സന്ദീപ്, ജെറോം കെ ജോർജ്, കെ സുരേന്ദ്രൻ, ടി.പി മുരളി, മനീഷ് തങ്കപ്പൻ, പീറ്റർ എന്നിവർ സംസാരിച്ചു. പി. വി പൗലോസ് യോഗത്തിന് നന്ദി അറിയിച്ചു.