കെ ഫ്രാൻസിസ് ജോർജ് എം പി നേതൃത്വം നൽകുന്ന ജനസദസ്സ് കാഞ്ഞിരമറ്റത്ത് അനൂപ് ജേക്കബ് എം ൽ എ ഉൽഘാടനം ചെയ്‌തു


റയിൽവേ സ്റ്റേഷനുകളുടെ സമഗ്ര വികസനത്തിനുംയാ ത്ര ക്ലേശം പരിഹരിക്കുന്നതിനും ജനങ്ങളിൽ നിന്നും പരാതി സ്വീകരിച്ചുകൊണ്ട് കെ ഫ്രാൻസിസ് ജോർജ് എം പി നേതൃത്വം നൽകുന്ന ജനസദസ്സ് കാഞ്ഞിരമറ്റത്ത് അനൂപ് ജേക്കബ് എം ൽ എ ഉൽഘാടനം ചെയ്‌തു.എടയ്ക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ.ജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി മാധവൻ, ജില്ലാ പഞ്ചായത്തംഗം കെ.വി.അനിത, അഡ്വ.റീസ് പുത്തൻവീടൻ കെ.എ. രാമൻകുട്ടി ,എം.എം.ബഷീർ, സി.ആർ.ദിലീപ് കുമാർ, എം.ആഷിഷ്, ജൂലിയ ജയിംസ്, ജെസ്സി പീറ്റർ,ഇ.പി.രഘുനാഥ് എന്നിവർ സംബന്ധിച്ചു.