കാഞ്ഞിരമറ്റം : കാഞ്ഞിരമറ്റത്തും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ കുറെ ആഴ്ചകളായി ഫൈബർ കേബിൾ ഇടുന്നതിനുവേണ്ടി റോഡിന്റെ ടാറിങ്ങിനോട് ചേർന്ന് കുഴിയെടുക്കുകയും തുടർന്ന് കൃത്യമായി മൂടാതെ പോകുന്നത് മൂലം ഈ കുഴിയിൽ വാഹനങ്ങളുടെ വീലുകൾ അപകടപ്പെട്ട് അപകടം നിത്യസംഭവമാകുന്നു. ഫൈബർ കേബിളുകൾ വലിച്ചതിന് ശേഷം കൃത്യമായി കോൺക്രീറ്റ് മറ്റും ഇട്ട് മൂടണം എന്നാണ് വ്യവസ്ഥ എങ്കിലും കഴിഞ്ഞ കുറേക്കാലമായി കാഞ്ഞിരമറ്റം പരിസരപ്രദേശങ്ങളിലും പല കേബുളുകളും ഭൂമിക്കടിയിലൂടെ വലിക്കുന്നതിന് വേണ്ടി കുഴി എടുക്കുന്നുണ്ടെങ്കിലും കേബിൾ വലിച്ചതിന് ശേഷം കൃത്യമായ മൂടൽ ഉണ്ടാകുന്നില്ല. കൂടുതൽ അപകടത്തിൽപ്പെടുന്നത് ഇരുചക്രവാഹനക്കാരും മുച്ചക്ര വാഹനക്കാരുമാണ് . വാഹനങ്ങൾക്ക് വലിയകെടുപാടുകൾ സംഭവിക്കുന്നുണ്ടെങ്കിലും ആരോട് പരാതി പറയും എന്നാണ് അപകടത്തിൽപ്പെടുന്നവർ ചോദിക്കുന്നത്. പി ഡബ്ലിയു ഡി ഉദ്യോഗസ്ഥർ ഈ കുഴി അടപ്പിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണം എന്നാണ് നാട്ടുകാർ പറയുന്നത്.
Leave a comment