*കേരളപ്പിറവി* *ദിനാഘോഷം*

 

തെക്കൻ പറവൂർ: തെക്കൻ പറവൂർ സെന്റ് ജോൺസ് സീനിയർ സെക്കൻഡറി സ്കൂളിൽ ഈവർഷത്തെ കേരളപ്പിറവി ദിനാഘോഷം നവംബർ ഒന്നിന് രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ മാനേജർ റവ: ഫാദർ മനോജ് വർഗീസ് തുരുത്തിയിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ശ്രീ ബെന്നി ഔസേഫ്, അസിസ്റ്റൻ്റ് മാനേജർ ശ്രീ വി വൈ തോമസ്, പ്രിൻസിപ്പൽ ശ്രീമതി റിതു റോയ് പിറ്റ്, സെൻ്റ് ജോൺസ് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ശ്രീമതി സെലിൻ സാജു,, വൈസ് പ്രിൻസിപ്പൽ ശ്രീമതി മെർലിൻ പി ആർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. തുടർന്ന് മലയാളി മങ്ക, മലയാള ശ്രീമാൻ മത്സരങ്ങളും വിവിധ നൃത്തപരിപാടികളും സംഘടിപ്പിച്ചു. കൂടാതെ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൻറെ ഭാഗമായി നടത്തിയ കേരളപ്പിറവി ദിനാഘോഷത്തിൽ മലയാളി മങ്ക അവതരണത്തിലും കവിതാ പാരായണത്തിലും നമ്മുടെ വിദ്യാർത്ഥിനികൾ പങ്കെടുത്തു.