
കാഞ്ഞിരമറ്റം : മഴയെത്തിയെങ്കിലും വെള്ളക്കെട്ട് അടക്കമുള്ള വാഹന ഗതാഗതം തടസ്സപ്പെടുത്തുന്ന സ്ഥലങ്ങളിൽ വേണ്ട ക്ലീനിങ് നടത്താത്തതിന്റെ ഭാഗമായി ആമ്പല്ലൂർ പഞ്ചായത്തിലെ വിവിധ പിഡബ്ല്യുഡി റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷം. ചാലക്കപ്പാറ എഡൻ ഹോട്ടലിന് സമീപം കനാൽ വൃത്തിയാക്കാത്തതിന് തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു. ചാലക്കപ്പാറ തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തിന് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടു. കാഞ്ഞിരമറ്റം പുത്തൻകാവ് റോഡിൽ വെള്ളം കയറി തുടർന്ന് വലിയ ഗർത്ത രീതിയിൽ കുഴി ഉണ്ടാവുകയും രാത്രിയും പകലുമായി ഇരുവചക്ര വാഹനങ്ങൾ അപകടത്തിൽ പെടുകയും ചെയ്തു. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ വേണ്ടപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് വെള്ളക്കെട്ടുകൾക് കാരണമായിരിക്കുന്നത്. വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങളിൽ വേണ്ട വിധത്തിൽ മുൻകൂട്ടി നടപടികൾ സ്വീകരിക്കാത്തത് മൂലമാണ് റോഡിൽ കുഴികൾ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞദിവസം വാർത്തകളും പരാതികളും ഉണ്ടായതിനെ തുടർന്ന് ആമ്പല്ലൂർ നാലും കൂടിയ കവലയിലും കാഞ്ഞിരമറ്റം മുസ്ലിം പള്ളിക്ക് സമീപത്തെ കാനകളും വൃത്തിയാക്കിയതിനെ തുടർന്ന് ഇവിടങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ആയത്.
♡ ㅤ ❍ㅤ ⎙ㅤ ⌲
ˡ