കോട്ടയം
പെയ്തിറങ്ങുന്ന മഴയെ സാക്ഷിയാക്കി പാക്കനാർ സമരണകളുമായി പാക്കിൽ സംക്രമവാണിഭത്തിന് തുടക്കമായി
.
കർക്കിടക പുലർച്ചെ പാക്കിൽ ധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രഭാതപുജ കൾക്ക് ശേഷം ക്ഷേത്ര മൈതാനത്താണ് രണ്ടു മാസത്തിലേറെ നീണ്ടുനിൽക്കുന്ന വിൽപ്പനോൽസവം നടക്കുന്നത്. ‘ നാടിൻ്റെ നാനാഭാഗത്തു നിന്നും ആവിശ്യക്കാരെത്തി ഇവിടെ നിന്ന് സാധനങ്ങൾ വിലപേശി വാങ്ങുന്നു. വെട്ടുകത്തി, പിച്ചാത്തി, കോടാലി, തൂമ്പാ, ചെല്ലിയെ കുത്തി മുതൽ പാതാളകരണ്ടി വരെ ഇവിടെ നിന്ന് വാങ്ങാം. വട്ടി, കുട്ട, മുറം, പായ് തുടങ്ങിയ വകൂടാതെ കുടംപുളി മുതൽ പലഹാരങ്ങൾ വരെ ഇവിടെ വിൽപ്പനക്കുണ്ട്. ചെടികൾ കളിപ്പാട്ടങ്ങൾ കൂടാതെ ചാന്തും സിന്ദൂരവും, കൺമഷിയും, കുപ്പിവളകളും വാങ്ങി അണിഞ്ഞൊരുങ്ങാം.
ചരിത്രം സാക്ഷിയാക്കി നടന്നു വരുന്ന ഈ വ്യാപാര ഉൽസവത്തിൽ നിന്ന് പല സാധനങ്ങളും ഇപ്പോൾ അപ്രത്യക്ഷമാവുകയാണ്. കർഷകർ നെല്ലുണങ്ങാൻ ഉപയോഗിക്കുന്ന വലിയ ചിക്ക് പായ് പേരിന് പോലും കാണാനില്ല. കൈതോലയിൽ നെയ്തെടുക്കുന്ന ചെറിയ തഴ പായ് പേരിന് മാത്രമായി ചുരുങ്ങി.
കാർഷിക വിളക്കുള്ള വിത്തുകൾ ഇക്കുറി എങ്ങും കാണാൻ കഴിഞ്ഞില്ല. നാട്ടിൻ പുറങ്ങളിലെ ഒത്തു ചേരലും വിലപേശി യുള്ള വ്യാപാരവും മനുഷ്യൻ്റെ പുരോഗമന വേളയിലെ പുത്തൻ സാമിഗ്രികളുടെ കടന്നുവരവും,വിപണനവും ഈ ഗ്രമോൽസവത്തെ പതുക്കെ പതുക്കെ അപ്രത്യക്ഷമാക്കുകയാണോ എന്ന സംശയം ബാക്കിയാവുന്നു
പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാർ തൻ്റെ യാത്രക്കിടയിൽ വിശ്രമിക്കുകയും ഇവിടെ വട്ടിയും മുറവും
വിൽക്കുകയും ചെയ്തു എന്നാണ് പഴമക്കാർ പറഞ്ഞറിയുന്നത്. അതിൻ്റെ സമരണ നിലനിർത്തിയാണ് ഇന്നും കർക്കിടക മാസാദ്യം തൊട്ട് ഈ വിൽപ്പന മേള