കോൺഗ്രസ് വാർഡു ഗൃഹ സമ്പർക്ക പരിപാടിയുടെയും ഫണ്ട് സമാഹരണ ക്യാംപെയിനും തുടക്കം കുറിച്ചു.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി മിഷൻ 2025 നോടനുബന്ധിച്ചുള്ള വാർഡു തല ഗൃഹ സമ്പർക്ക പരിപാടിയ്ക്ക് 29 ന് തുടക്കം കുറിക്കും. ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വാർഡു തല ഫണ്ടു സമാഹരണവും പോസ്റ്റർ പ്രകാശനവും അരയൻകാവ് രാജീവ് ഭവനിൽ മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ആർ ഹരി ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.ആർ ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു.സൈബ താജുദീൻ, കെ.എസ് രാധാകൃഷ്ണൻ , സി.വി മോൻസി, സാജു ഐസക് , ലീല ഗോപാലൻ, ജീവൽശ്രീ പിള്ള , അനു വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.