ക്രിയേറ്റീവ് അരയൻകാവ് കുടുംബ സംഗമം സംഘടിപ്പിച്ചു

മുളന്തുരുത്തി: അരയൻങ്കാവ് കേന്ദ്രമായി സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നിറ സാന്നിധ്യമായി പ്രവർത്തിക്കുന്ന ക്രിയേറ്റീവ് അരയൻകാവ് അതിന്റെ അമ്പതാമത് പ്രവർത്തന യോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു. നൂറിലധികം കുടുംബാംഗങ്ങളും ക്രിയേറ്റീവ് അംഗങ്ങളും പങ്കെടുത്ത സംഗമം ശ്രദ്ധേയമായി.

ക്രിയേറ്റീവ് അരയൻകാവിന്റെ പ്രസിഡന്റ് പൗലോസിന്റെ അധ്യക്ഷതയിൽ ചേർന്ന കുടുംബ സംഗമം മനോരമ ന്യൂസ് കറസ്‌പോണ്ടന്റ് ശ്രീമതി ജീന പോൾ ഉദ്ഘാടനം ചെയ്തു. സീരിയൽ ആർട്ടിസ്റ്റ് അനിൽ പെരുമ്പളം മുഖ്യാതിഥിയായിരുന്നു. ചിത്ര കൾച്ചറൽ സൊസൈറ്റി പ്രസിഡണ്ട് ശാന്തകുമാർ ആശംസകൾ അർപ്പിച്ചു

 സെക്രട്ടറി സത്യാ പാ ലൻ,ട്രഷറർ കൃഷ്ണരാജ് , പ്രോഗ്രാം കോഡിനേറ്റർ ജിൻസൺ എന്നിവർ നേതൃത്വം നൽകി.

 കുട്ടികൾ അടക്കം നൂറോളം പേർ പങ്കെടു പങ്കെടുത്ത ചടങ്ങിൽ വിവിധ സാമൂഹിക സേവന പദ്ധതികൾക്ക് രൂപം നൽകി.