ക്രോധമംഗലം ശ്രീ സന്താനഗോപാലമൂർത്തി ക്ഷേത്രത്തിൽ നവീകരണ കലശവും പുന:പ്രതിഷ്ഠ ചടങ്ങിനും തുടക്കമായി..പ്ലാപ്പിള്ളി – കീച്ചേരിദേശത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ക്ഷേത്രമായ ക്രോധ മംഗലം ശ്രീ സന്താനഗോപാലമൂർത്തി ക്ഷേത്രത്തിൽ പരിഹാരക്രിയകളും നവീകരണ കലശവും ആരംഭിച്ചു. മെയ് 6 മുതൽ പുന:പ്രതിഷ്ഠാചടങ്ങിനോടനുബന്ധിച്ച് നടത്തപ്പെട്ട സാംസ്ക്കാരിക സമ്മേളനം അനൂപ് ജേക്കബ് എം.എൽ.എ.ഉൽഘാടനം ചെയ്തു.. ശിൽപ്പിയെ ആദരിക്കൽ ടി.എൻ.കൃഷ്ണൻ നമ്പൂതിരി തിട്ടപ്പിള്ളി മനയും, അനുഗ്രഹ പ്രഭാഷണങ്ങൾ ബിംബ ശിൽപ്പി കെ.ആർ.നീലകണ്ഠൻ കസ്തൂരി സ്വാമി, പി.വി.എൻ.നമ്പൂതിരിപ്പാട്, കെ.എസ്.ചന്ദ്രമോഹനൻ എന്നിവരും ആശംസാ പ്രസംഗങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദുസജീവ്, കീച്ചേരി സഹകരണ ബാങ്ക് പ്രസിഡണ്ട് ആർ.ഹരി, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബിനു പുത്തേ ത്ത് മ്യാലിൽ, ഗ്രാമ പഞ്ചായത്തംഗം ഉമാദേവി എന്നിവരും നടത്തി.ക്ഷേത്ര ക്ഷേമസമിതി പ്രസിഡണ്ട് മുകുന്ദൻ കോനാട്ടുപറമ്പിൽ, അധ്യക്ഷനായിരുന്നു. ജയൻ കണ്ണോത്തു കുളങ്ങര സ്വാഗതം ആശംസിച്ചു. തുടർന്ന് വഴിപാട് കഞ്ഞി വിതരണം, വിവിധ കലാപരിപാടികൾ. മെയ് 7ന് പൂജാദി ചടങ്ങുകൾ വൈകീട്ട് 6.30ന് ദീപാരാധന, നാരായണീയ പ്രഭാഷണം മെയ് 8 ന് വൈകീട്ട് 7ന് ചിന്ത് പാട്ട്, ഭാഗവത പ്രഭാഷണം ;വിവിധ കലാപരിപാടികൾ എന്നിവ നടന്നു.. മെയ് 9 ന് രാവിലെ 9.30 മുതൽ പ്രതിഷ്ഠാ ചടങ്ങ് ,തുടർന്ന് പ്രസാദ ഊട്ട്. എന്നിവയോടെ സമാപിക്കും.