മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് 12-ാം വാർഡ് ക്രോസോത്ത് അങ്കണവാടി പ്രദേശം പ്ലാപ്പിള്ളി റസിഡന്റ് സ് അസോസിയേഷന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. മെയ് 26 ന് രാവിലെ 9.30 ന് . പ്ലാപ്പിള്ളി റസിഡന്റ് സ് അസോസിയേഷൻ പ്രസിഡന്റ് ജോർജ്ജ് പി ജെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഈ പ്രദേശത്തെ കാട് മറയാക്കി ലഹരി ഉപയോഗിക്കുന്നവരും സാമൂഹിക വിരുദ്ധരും തമ്പടിച്ചിരുന്നത് പ്രദേശവാസികൾക്കും കാൽനടക്കാർക്കും സമീപത്തെ പൊതുകുളം ഉപയോഗിക്കുന്നവർക്കും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. കാട് പൂർണ്ണമായി നീക്കം ചെയ്യുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. ഈ പ്രദേശത്ത് നിരീക്ഷണം തുടരുമെന്നും ഇനി ഇത്തരം സംഘങ്ങൾ ഇവിടെ തമ്പടിക്കാതിരിക്കാൻ ശ്രദ്ധ ഉണ്ടാകുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.