കേരള പ്രദേശ് ഗാന്ധിദർശൻ വേദി പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനത്തിന്റെ 82-ാം വാർഷികത്തോടനുബന്ധിച്ച് മുളന്തുരുത്തി മാഹേർ കേരളയിൽ വച്ച് നടന്ന ക്വിറ്റ് ഇന്ത്യ സ്മൃതി സംഗമവും ഗാന്ധിദർശൻ കാരുണ്യ സ്പർശം പുരസ്കാര സമർപ്പണവും ബഹു. എം.എൽ.എ അഡ്വ. എൽദോസ് പി കുന്നപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു._ ഗാന്ധിദർശൻ വേദി നിയോജകമണ്ഡലം ചെയർമാൻ പ്രശാന്ത് പ്രഹ്ളാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ ഡോ. എം സി ദിലീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ഗാന്ധിയൻ ഇ ആർ വിജയന് ഗാന്ധിദർശൻ കാരുണ്യ സ്പർശ പുരസ്കാരം സമർപ്പിച്ചു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മറിയാമ്മ ബെന്നി, വൈസ് പ്രസിഡന്റ് ജോർജ് മാണി , ഗാന്ധിദർശൻ വേദി ജില്ല സെക്രട്ടറി വൈക്കം നസീർ, ജെയിംസ് കുറ്റിക്കോട്ടയിൽ, ബ്ലോക്ക് സെക്രട്ടറി സി വി മോൻസി, നിയോജകമണ്ഡലം സെക്രട്ടറി ബാബു ഞാറുകാട്ടിൽ, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റാഫി മാത്യു, സി. അന്നമ്മ ജീവാജ്ഞലി, വിജയൻ കാമട്ടത്ത്, സിജു എം ജോസ്, എന്നിവർ പ്രസംഗിച്ചു.