കൗമാരം..കരുതലോടെ ലഹരി വിമുക്ത ക്യാമ്പയിൻ


Say no to drugs എന്ന ആശയത്തെ മുൻനിർത്തി കാഞ്ഞിരമറ്റം സെന്റ് ഇഗ്‌ നേഷ്യസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ PTA യുടെ ആഭിമുഖ്യത്തിൽ SPC, NSS, NCC, SCOUT AND GUIDE എന്നിവയുടെ നേതൃത്യത്തിൽ ലഹരിക്കെതിരെ ഒരു മാസം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണത്തിനു തുടക്കം കുറിച്ചു .PTA പ്രസിഡന്റ്‌ K A റഫീഖ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ സിമി സാറ മാത്യു സ്വാഗതം ആശംസിച്ചു. തൃപ്പൂണിത്തുറ എക്സ്സൈസ് സബ് ഇൻസ്‌പെക്ടർ അരുൺ കുമാർ ലഹരി വിരുദ്ധ ക്യാമ്പയിൻ ഉൽഘാടനം ചെയ്തു. കൗമാരക്കാരിൽ ലഹരിയുടെ ഉപയോഗം കൂടിവരുന്നതായും അതുവഴി മാനസിക സംഘർഷം കൂടുന്നതായും പഠനങ്ങളിൽ നിന്നും മനസിലാകുന്നതായും പറഞ്ഞു.ജീവിത ലക്ഷ്യങ്ങളെ ലഹരിഉപയോഗം താളം തെറ്റിക്കുന്ന എന്നും കുട്ടികളെ ഉപയോഗിച്ച് ലഹരി മാഫിയ ലാഭം കൊയ്യുന്ന പ്രവണത കൂടി വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിദ്യാലയത്തിലെ spc യൂണിറ്റ് ലഹരിക്കെതിരെ നിർമ്മിച്ച കൂട്ടുകാരൻ എന്ന ഷോർട് ഫിലിം ലഹരിക്കെതിരെ പോരാടാൻ പുത്തൻ ഊർജം കുട്ടികൾക്ക് നൽകിയതായും അദ്ദേഹം ഓർമിപ്പിച്ചു. യുവ തലമുറ ഉണർന്നു പ്രേവർത്തി ക്കേണ്ട സമയമാണി തെന്നും ഉദ്ഘാടന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. സ്കൂൾ ഹെഡ്മിസ്ട്രെസ് പ്രീമ എം പോൾ,SPC കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ നോബി വർഗീസ്, ജയ്‌മോൾ തോമസ്, NSS പ്രോഗ്രാം ഓഫീസർമാരായ ബിനി ജോസഫ്, രശ്മി എന്നിവർ ആശംസകൾ അർപ്പിച്ചു . PTA വൈസ് പ്രസിഡന്റ്‌ സുധ സുഗുണൻ നന്ദി അറിയിച്ചു. PTA മെമ്പർ മാരായ റജുല നവാസ്, അനുജ, സൂര്യ, മിനി ജോയി, ജോസ്, റംലത്ത്, നിയാസ്, ഷഫീക്, എന്നിവർ നേതൃത്വം നൽകി