
കൺസ്യുമർ ഫെഡിന്റെ നേതൃത്വത്തിലുള്ള സഹകരണ ഓണച്ചന്തയുടെ ഉദ്ഘാടനവും ആദ്യ വില്പനയും കണയന്നൂർ അസിസ്റ്റന്റ് രജിസ്ട്രാർ(ജനറൽ) ശബ്ന പി.ജെ നിർവഹിച്ചു. യോഗത്തിൽ ആമ്പല്ലൂർ ജനത സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി കെ മോഹനൻ അധ്യക്ഷനായി. ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗം കെ. പത്മകുമാർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ എ.പി സുഭാഷ്, സെക്രട്ടറി പി. പി സീന എന്നിവർ സംസാരിച്ചു. ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളായ രാജേന്ദ്രൻ സി.കെ, ദിവാകരൻ എൻ.സി, ദിലീപ് ഇ.വി, റെജീന ഷാമിൽ, മീരാ ഷാജി, ഷീല സത്യൻ, ബാങ്ക് ജീവനക്കാർ എന്നിവർ പങ്കുചേർന്നു. ബ്രാഞ്ച് മാനേജർ എം.ടി ധധീശൻ നന്ദി അറിയിച്ചു.