ഓൺലൈൻ വാർത്താ ചാനലായ കർമ ന്യൂസിൻ്റെ എംഡി വിൻസ് മാത്യു അറസ്റ്റിൽ. കളമശ്ശേരി സ്ഫോടനത്തെ പിന്തുണച്ച് അടക്കം വാർത്ത നൽകിയതിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ തട്ടിപ്പ് നടന്നു എന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ചതിലുമാണ് പൊലീസ് നടപടി. സൈബർ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിന്നാലെയാണ് അറസ്റ്റ്.
ഓസ്ട്രേലിയയിൽ നിന്ന് എത്തിയപ്പോഴാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഓസ്ട്രേലിയലിൽ നിന്നും രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയായിരുന്നു. പിന്നീട് സൈബർ പൊലീസിന് കൈമാറി.
മൂന്ന് കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്. കളമശ്ശേരി സ്ഫോടന സമയത്ത് സ്ഫോടനത്തെ പിന്തുണച്ച് വാർത്ത നൽകിയ സംഭവത്തിൽ വിൻസിനെതിരെ സൈബർ പൊലീസ് കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ തട്ടിപ്പ് നടന്നു എന്നും കർമ ന്യൂസ് വ്യാജ വാർത്തയും നൽകിയിരുന്നു. ഈ കേസുകളിലാണ് ഇപ്പോൾ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.