കർഷകരെ ആദരിച്ചു
.
കാഞ്ഞിരമറ്റം :- ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ അഞ്ചാം വാർഡിലെ അനുശ്രീ, ഹരിത, ഹരിശ്രീ കുടുംബശ്രീയിലെ ജെ.എൽ.ജി ഗ്രൂപ്പ് അംഗങ്ങളെ ആദരിച്ചു.
ഓണത്തോടനുബന്ധിച്ച് ആമ്പല്ലൂർ പഞ്ചായത്തും, ആമ്പല്ലൂർ കൃഷിഭവനും സംയുക്തമായി ഏർപ്പെടുത്തിയ കാർഷിക മൽസരത്തിൽ മികച്ച കർഷക കൂട്ടായ്മക്കുള്ള അവാർഡ് ഈ ഗ്രൂപ്പ് നേടിയിരുന്നു. പ്ലാന്തോട്ടത്ത് കുന്നേൽ പി. എൻ സദാശിവൻ്റെ ഒന്നര ഏക്കർ ഭൂമിയിലാണ് കൃഷി ചെയ്യുന്നത് ചോളം,. മക്കി ച്ചോളം, മണിച്ചോളം തുടങ്ങിയ ചെറുധാന്യങ്ങളും, വെണ്ട വഴുതന, പയർ, പച്ചമുളക്, തക്കാളി, വാഴ, കപ്പ, ചേന തുടങ്ങിയ പച്ചക്കറികളും കൂടാതെ ബന്ദിപ്പൂകൃഷിയും ചെയ്തിട്ടുണ്ട്.
പ്ലാന്തോട്ടത്ത് കുന്നേൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ എം.എം. ബഷീർ അധ്യക്ഷത വഹിച്ചു. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു എം. തോമസ് ഉദ്ഘാടനം ചെയ്തു. കർഷകഗ്രൂപ്പ് ലീഡർ ശ്രീലതാ സദാശിവ നെയും,അംഗങ്ങളെയും പഞ്ചായത്ത് പ്രസിഡണ്ട് പൊന്നാടകൈമാറിക്കൊണ്ട് ആദരിച്ചു. പി.എൻ സദാശിവൻ,ഗിരിജൻ പ്ലാന്തോട്ടത്ത് കുന്നേൽ പ്രസംഗിച്ചു.
ബീനാ സത്യൻ, സോണി ചന്ദ്രകുമാർ, ജിനി അനിൽകുമാർ, സിന്ധു സന്തോഷ്, ചിന്ന ഗോപി, സുഗദ മോഹൻ,ബീന സജീവ്, സന്ധ്യാ ജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു.