.
*
ഗവ: ആയുർവ്വേദ കോളേജിൽ പരിസ്ഥിതി ദിനാഘോഷം ലോക പരിസ്ഥിതി ദിനത്തോടനുബഡിച്ച് തൃപ്പൂണിത്തുറ ഗവ ആയുർവേദ കോളേജ് അദ്ധ്യാപകരും, വിദ്യാർത്ഥികളും ജീവനക്കാരും ചേർന്ന് ‘ ജീവന’ പരിസ്ഥിതി ദിനാഘോഷം നടത്തി
ചടങ്ങ് , കാമ്പസിൽ വൃക്ഷത്തൈ നട്ട് ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എം.എം അബ്ദുൾ ഷുക്കൂർ ഉദ്ഘാടനം ചെയ്തു.
തുടർന്ന് പരിസ്ഥിതി ദിനാചരണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് ഡോ.ശ്രീവിദ്യ സി.ജി, ഡോ ജയൻ ദാമോദരൻ
ഡോ. രേഷ്മ ജോൺ , ഡോ. റെനീറ്റ മാത്യു, ഡോ. നോബിൾ ടി.എം. അനിൽകുമാർ സി.എസ്,
ആദിത് നമ്പീശൻ എന്നിവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി ക്യാമ്പസിൽ നൂറോളം ഫലവൃക്ഷ തൈകൾ നടുകയും അവ പരിപാലിക്കുന്നതിനായി ഫോറസ്റ്റ് ക്ലബ് രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.