
കേരള പ്രദേശ് ഗാന്ധി ദർശൻ വേദി പിറവം നിയോജക മണ്ഡലം പ്രവർത്തക യോഗവും ഗാന്ധി സ്മൃതി സദസും നടത്തി. നിയോജകമണ്ഡലം ചെയർമാൻ പ്രശാന്ത് പ്രഹ്ലാദിന്റെ അധ്യക്ഷതയിൽ സാംസ്കാരിക പ്രവർത്തകനും പ്രശസ്ത കഥാകൃത്തുമായ ആർ.ഹരീഷ് നമ്പൂതിരിപ്പാട് ഗാന്ധി സ്മൃതി സദസ്സ് ഉദ്ഘാടനം ചെയ്തു.
സാമൂഹിക നന്മ പ്രധാനം ചെയ്യുന്ന ആശയമാണ് ഗാന്ധി മാർഗം എന്നും, സമൂഹത്തിലെ തിന്മകളെ മാറ്റി വരും തലമുറയെ നന്മയിലേക്ക് നയിക്കാൻ ഗാന്ധിയൻ ദർശനങ്ങൾക്ക് കഴിയുമെന്നും അവ പ്രചരിപ്പിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു.
KPGD തൃപ്പൂണിത്തുറ ബ്ലോക്ക് ചെയർമാൻ പി എ തങ്കച്ചൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ല വൈസ് ചെയർമാൻ ടി ആർ രാജു ക്രിസ്തുമസ് സന്ദേശം നൽകി.
കസ്തൂർബാ ഗാന്ധി ദർശൻ വേദി ജില്ലാ വൈസ് ചെയർപേഴ്സൺ പുഷ്കല ഷണ്മുഖൻ, KPGD ബ്ലോക്ക് സെക്രട്ടറി സണ്ണി കണ്ണമ്മേലിൽ, ട്രഷറർ തങ്കച്ചൻ പട്ടശ്ശേരിൽ, ബ്ലോക്ക് ചെയർപേഴ്സൺ നിജി ബിജു, ആലീസ് ജോർജ്, സോദരി സുകുമാരൻ മണ്ഡലം ചെയർമാൻ ജോർജ് പാമ്പാക്കുട, സുനിൽ തിരുമാറാടി, നിഖിൽ ആമ്പല്ലൂർ, ഷിജി കിപ്സൺ മുളന്തുരുത്തി, ലാലി രവി ചോറ്റാനിക്കര, രഞ്ജു ബിജു പിറവം, ഫിലോമിന തമ്പി രാമമംഗലം, ഷിജി ബിജു മണീട്, സുജാത ബാബു മുളന്തുരുത്തി, സജി കക്കാട്, രാധാകൃഷ്ണൻ നെച്ചൂർ, മായ നന്ദകുമാർ, അമ്പിളി ദേവി, സ്വർണ്ണൻ പാഴൂർ, തങ്കച്ചൻ പാമ്പാക്കുട, സിന്ധു രാമമംഗലം, ബേബി പൗലോസ് എന്നിവർ സംസാരിച്ചു.
_കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ സംസ്ഥാനതല പ്രവർത്തി പരിചയം മേളയിൽ A Grade കരസ്ഥമാക്കിയ പിറവം സെന്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർത്ഥി മാസ്റ്റർ ആരുഷ് ബിജുവിനെ അനുമോദിച്ചു…_