ഗ്യാപ്പ് റോഡ് യാത്ര നിരോധിച്ചു

കരിങ്കല്ല് റോഡിലേക്ക് പതിച്ചതിനെ തുടർന്ന് മൂന്നാർ ഗ്യാപ്പ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു . കൂടുതൽ കല്ലുകൾ താഴേക്ക് പതിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഗ്യാപ്പ് റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി. മഴ തുടരാൻ സാധ്യത ഉള്ളതിനാൽ ജില്ലയിലെ മലയോര പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.