ചാലക്കപ്പാറ കുലയറ്റിക്കര കോളനിയിലേക്ക് അടക്കം നൂറുകണക്കിന് ആളുകൾ കാൽനടയായി പോകുന്ന ചാലക്കപ്പാറ ഒലിപ്പുറം റോഡിൽ അപകടകരമാകുംം വിധം കെഎസ്ഇബിയുടെ പോസ്റ്റ് റോഡിന്റെ ഒരു വശത്തു അലസതയോടെ കൂട്ടിയിട്ടിരിക്കുന്നു. കൂട്ടിയിട്ടിരിക്കുന്ന പോസ്റ്റ് റോഡിലേക്ക് ഒരെണ്ണം തെന്നി വീണ് കിടക്കുന്നത് കാൽനട യാത്രക്കാർക്ക് അപകട മാകും വിധത്തിലാണ്. കാൽനട യാത്രക്കാർ ഇത് വഴി നടന്നു നീങ്ങുമ്പോൾ കൂട്ടിയിട്ടിരിക്കുന്ന പോസ്റ്റ് താഴത്തേക്ക് തെന്നി വീഴാൻ സാധ്യത കൂടുതൽ ഉള്ളതിനാൽ മറ്റൊരു അപകടം കെഎസ്ഇബി ക്ഷണിച്ചു വച്ചിരിക്കുകയാണ്. കൂടാതെ മറുവശത്തായി വാട്ടർ അതോറിറ്റിയുടെ പൈപ്പും കൂട്ടിയിട്ടിരിക്കുന്നത് ജനങ്ങളുടെ സഞ്ചാരത്തിന് തടസ്സപ്പെടുത്തുന്നു. റോഡിൽ കുണ്ടും കുഴിയും ആയതിനാൽ പല വാഹനങ്ങളും ടാറിനോട് ചേർന്നുള്ള സിമന്റ് കട്ടയിട്ട ഭാഗങ്ങളിലൂടെ സഞ്ചരിക്കുന്നതും അപകടം ക്ഷണിച്ചു വരുത്തുന്നുണ്ട്. ജനങ്ങൾക്ക് ദ്രോഹമായ രീതിയിൽ കൂ ട്ടിയിട്ടിരിക്കുന്ന വൈദ്യുതി പോസ്റ്റും വാട്ടർ അതോറിറ്റിയുടെ പൈപ്പും എത്രയും വേഗം അവിടെ നിന്നും നീക്കണമെന്ന് സമീപവാസികൾ ആവശ്യപ്പെടുന്നു.